പുന്നാംകോണം നാഗരുകാവിൽ 2003 -ൽ നടന്ന സർപ്പബലിയിൽ ഒരു മഹാത്ഭുതം സംഭവിച്ചു. സർപ്പബലിയുടെ പ്രസാദവിതരണത്തിനായി ഉണ്ണിയപ്പം തയ്യാറാക്കുന്നതിനിടെയാണ് സംഭവം. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനായി മാവ് പാത്രത്തിലേക്കൊഴിക്കുകയും, തുടർന്നു ആ ഉണ്ണിയപ്പങ്ങളെല്ലാം സർപ്പരൂപമായി മാറുകയും ചെയ്തു. സർപ്പത്തിൻറെ മുഖം ഒരു ശിൽപ്പം പോലെ തന്നെ വ്യക്തമായിരുന്നു. അവിടെ കണ്ടുനിന്നവർക്കും വിവരമറിഞ്ഞെത്തിയവർക്കും ഇതൊരു മഹാത്ഭുതമായി. ഇതോടെ നാഗരുകാവിലെ സർപ്പചൈതന്യം കൂടുതൽ വ്യക്തമായി. തുടർന്ന് ഭക്തജനങ്ങൾക്ക് നാഗരുകാവിലെ വിശ്വാസം വർധിക്കുകയും കാവിലേക്കു വരുന്ന ഭക്തജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്തു.
അന്നത്തെ ദിനപത്രങ്ങളിലെല്ലാം ഇത് വാർത്തയായി. പിന്നീട് പല വർഷങ്ങളിലും ഉണ്ണിയപ്പത്തിൽ സർപ്പരൂപം വന്നിട്ടുണ്ട്.
പുന്നാംകോണം നാഗരുകാവിൽ 5 വർഷത്തിലൊരിക്കലാണ് സർപ്പബലി നടത്തിവരുന്നത്. 2022 സെപ്റ്റംബർ 22 -നാണ് അടുത്ത സർപ്പബലി.