SOCIAL LINKS

മഹാ ആയില്യം 2022 നവംബർ…

പുന്നാംകോണം നാഗരുകാവിലെ ആണ്ടുതോറും നടത്തിവരാറുള്ള മഹാ ആയില്യം 2022 നവംബർ മാസം 16 (1198 തുലാം 30 ) ബുധനാഴ്ച അഷ്ടദ്രവ്യ കളഭാഭിഷേകത്തോടുകൂടി നടത്തുന്നു. സർപ്പദോഷം തീരുവാനും നാഗദൈവങ്ങളുടെ അനുഗ്രഹം ലഭിക്കുവാനും തുലാമാസത്തിലെ ആയില്യദിവസം വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്. പൂജാവിധികളിൽ പങ്കാളികളാകാൻ എല്ലാ ഭക്തജനങ്ങളെയും നാഗരികാവിലേക്കു സ്വാഗതം ചെയ്യുന്നു.

  1. അഷ്ടദ്രവ്യ കളഭാഭിഷേകത്തിനു ആവശ്യമായ നെയ്യ്തേൻഎണ്ണകളഭംപാൽ എന്നിവ ഭക്തജനങ്ങൾക്കുനേർച്ചയായി സമർപ്പിക്കാവുന്നതാണ്.

    പ്രധാന വഴിപാടുകൾ:

    • അഷ്ടദ്രവ്യ കളഭാഭിഷേകം : 500 രൂപ
    • കുടുംബ വിശേഷാൽ ആയില്യപൂജ : 250 രൂപ
    • വിശേഷാൽ ആയില്യപൂജ : 100 രൂപ
    • രാഹുർദോഷപൂജ : 100 രൂപ
    • മഞ്ഞൾപറ: 100 രൂപ
    • നൂറും പാലും: 50 രൂപ