SOCIAL LINKS

ദുർഗ്ഗാഹോമം 2023

അനന്തപുരിയിൽ പുരാതനവും പ്രശസ്തവുമായ പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേതത്തിൽ എല്ലാ വർഷവും മകരം ഒന്നിന് നടത്തിവരാറുള്ള ദുർഗ്ഗാഹോമം 2023 ജനുവരി 15 (1198 മകരം 1) ഞായറാഴ്ച ആചാരവിധിപ്രകാരം നടത്തപ്പെടുന്നു. വളരെ മഹത്തരവും ശ്രീ ആദിപരാശക്തിയായ ദുർഗ്ഗാദേവിയുടെ പ്രധാന പൂജയുമായ ദുർഗ്ഗാഹോമത്തിൽ പങ്കാളികളാകുവാൻ എല്ലാ ഭക്തരോടും ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു…
ഭക്തജനങ്ങൾ ദുർഗ്ഗാഹോമത്തിന്‌ വേണ്ട പൂജാദ്രവ്യങ്ങൾ സമർപ്പിക്കുന്നത് ദേവിയുടെ അനുഗ്രഹവും വിശേഷഫലപ്രാപ്തിയും ഉണ്ടാകുമെന്നാണ്‌ വിശ്വാസം.
അന്നേദിവസം ക്ഷേത്രത്തിനുചുറ്റും മകരദീപം തെളിയിച്ച് അന്ധകാരത്തിൽ നിന്നും അറിവിന്റെയും ശാന്തിയുടെയും തിരിതെളിയിച്ച് അമ്മയുടെ തിരുസന്നിധിയിൽ അർപ്പിക്കാൻ എല്ലാ ഭക്തജങ്ങളെയും പുന്നാംകോണത്തമ്മയുടെ തിരുനടയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു…