പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം - 2023

Image for പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം - 2023

ആയിരങ്ങൾക്ക് ഭക്തിയുടെ മൂർത്തീഭാവവും അനുഗ്രഹവും ചൊരിയുന്ന പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2023 മെയ് 12, 13, 14 (1198 മേടം 28, 29, 30) തീയതികളിൽ ആചാരവിധിപ്രകാരം ക്ഷേത്രതന്ത്രി കുന്നൂർശാല കിഴക്കേ നീലമന ഇല്ലത്തിൽ മാധവൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.

Read More

മാനസജപലഹരി

Image for മാനസജപലഹരി

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭാരതകലാരത്നം ഡോക്ടർ പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന മാനസജപലഹരി 2023 മെയ് 12 രാത്രി 8.30 മുതൽ നടക്കുന്നു.എല്ലാ ഭക്തജനങ്ങളെയും ദേവീസന്നിധിയിലേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക....

Read More

കളമെഴുത്തും പാട്ടും

Image for കളമെഴുത്തും പാട്ടും

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 2023 വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള നാഗരുകാവിലെ കളമെഴുത്തും പാട്ടും രണ്ടാം തിരു ഉത്സവദിവസമായ 2023 മെയ് 13 (ശനി) രാത്രി 7 :30 നു പുന്നാംകോണം നാഗരുകാവിൽ നടക്കുന്നു. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Read More

പരശുരാമൻ - നൃത്തനാടകം

Image for പരശുരാമൻ - നൃത്തനാടകം

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ നൃത്തനാടകം പരശുരാമൻ 2023 മെയ് 13 ശനിയാഴ്ച രാത്രി 9 മണിമുതൽ നടക്കുന്നു.എല്ലാ ഭക്തജനങ്ങളെയും ഈ ദൃശ്യവിസ്മയം ആസ്വദിക്കിവാൻ ദേവീസന്നിധിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു...

Read More

നാടകം - അവൻ

Image for നാടകം - അവൻ

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം അവനി അവതരിപ്പിക്കുന്ന നാടകം "അവൻ" 2023 മെയ് 14 ഞായറാഴ്ച രാത്രി 9:30 മുതൽ നടക്കുന്നു.എല്ലാ ഭക്തജനങ്ങളെയും ഈ ദൃശ്യവിരുന്ന് ആസ്വദിക്കുവാൻ ദേവീസന്നിധിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു...

Read More

ദുർഗ്ഗാഹോമം 2023

Image for ദുർഗ്ഗാഹോമം 2023

അനന്തപുരിയിൽ പുരാതനവും പ്രശസ്തവുമായ പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേതത്തിൽ എല്ലാ വർഷവും മകരം ഒന്നിന് നടത്തിവരാറുള്ള ദുർഗ്ഗാഹോമം 2023 ജനുവരി 15 (1198 മകരം 1) ഞായറാഴ്ച ആചാരവിധിപ്രകാരം നടത്തപ്പെടുന്നു. വളരെ മഹത്തരവും ശ്രീ ആദിപരാശക്തിയായ ദുർഗ്ഗാദേവിയുടെ പ്രധാന പൂജയുമായ ദുർഗ്ഗാഹോമത്തിൽ പങ്കാളികളാകുവാൻ എല്ലാ ഭക്തരോടും ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു…ഭക്തജനങ്ങൾ ദുർഗ്ഗാഹോമത്തിന്‌ വേണ്ട പൂജാദ്രവ്യങ്ങൾ സമർപ്പിക്കുന്നത് ദേവിയുടെ അനുഗ്രഹവും വിശേഷഫലപ്രാപ്തിയും ഉണ്ടാകുമെന്നാണ്‌ വിശ്വാസം. അന്നേദിവസം ക്ഷേത്രത്തിനുചുറ്റും മകരദീപം തെളിയിച്ച് അന്ധകാരത്തിൽ നിന്നും അറിവിന്റെയും ശാന്തിയുടെയും തിരിതെളിയിച്ച് അമ്മയുടെ തിരുസന്നിധിയിൽ അർപ്പിക്കാൻ എല്ലാ ഭക്തജങ്ങളെയും പുന്നാംകോണത്തമ്മയുടെ തിരുനടയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു…

Read More

വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2022

Image for വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2022

പുന്നാംകോണം ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2022 നവംബർ 13 ഞായറാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രം ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. എല്ലാ ട്രസ്റ്റ് അംഗങ്ങളേയും ഈ പൊതുയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Read More

മഹാ ആയില്യം 2022 നവംബർ…

Image for മഹാ ആയില്യം 2022  നവംബർ…

പുന്നാംകോണം നാഗരുകാവിലെ ആണ്ടുതോറും നടത്തിവരാറുള്ള മഹാ ആയില്യം 2022 നവംബർ മാസം 16 (1198 തുലാം 30 ) ബുധനാഴ്ച അഷ്ടദ്രവ്യ കളഭാഭിഷേകത്തോടുകൂടി നടത്തുന്നു.

Read More

മണ്ഡലചിറപ്പ് മഹോത്സവം 2022

Image for മണ്ഡലചിറപ്പ് മഹോത്സവം 2022

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് മഹോത്സവം 2022 നവംബർ 17 മുതൽ 2023 ജനുവരി 15 (1198 വൃശ്ചികം 01 മുതൽ 1198 മകരം 01) വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

Read More

ഓൺലൈൻ പേയ്മെന്റ്

Image for ഓൺലൈൻ പേയ്മെന്റ്

പുന്നാംകോണം ക്ഷേത്രത്തിലെ പൂജകൾക്കുള്ള തുകയ്ക്കും സംഭാവനകൾക്കും ഭക്തജനങ്ങൾക്ക് QR കോഡ് സ്കാൻ ചെയ്തോ punnamkonamtemple@iob എന്ന UPI ID ഉപയോഗിച്ചോ പേയ്മെന്റ് ചെയ്യാവുന്നതാണ്. ഭക്തജനങ്ങൾ ഈ സേവനം ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു…

Read More

2003 -ലെ മഹാത്ഭുതം

Image for 2003 -ലെ  മഹാത്ഭുതം

പുന്നാംകോണം നാഗരുകാവിൽ 2003 -ൽ നടന്ന സർപ്പബലിയിൽ ഒരു മഹാത്ഭുതം സംഭവിച്ചു. സർപ്പബലിയുടെ പ്രസാദവിതരണത്തിനായി ഉണ്ണിയപ്പം തയ്യാറാക്കുന്നതിനിടെയാണ് സംഭവം. ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനായി മാവ് പാത്രത്തിലേക്കൊഴിക്കുകയും, തുടർന്നു ആ ഉണ്ണിയപ്പങ്ങളെല്ലാം സർപ്പരൂപമായി മാറുകയും ചെയ്തു. സർപ്പത്തിൻറെ മുഖം ഒരു ശിൽപ്പം പോലെ തന്നെ വ്യക്തമായിരുന്നു. അവിടെ കണ്ടുനിന്നവർക്കും വിവരമറിഞ്ഞെത്തിയവർക്കും ഇതൊരു മഹാത്ഭുതമായി. ഇതോടെ നാഗരുകാവിലെ സർപ്പചൈതന്യം കൂടുതൽ വ്യക്തമായി. തുടർന്ന് ഭക്തജനങ്ങൾക്ക് നാഗരുകാവിലെ വിശ്വാസം വർധിക്കുകയും കാവിലേക്കു വരുന്ന ഭക്തജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്തു.

Read More

നവരാത്രി മഹോത്സവം 2022

Image for നവരാത്രി മഹോത്സവം 2022

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രതിൽ നവരാത്രി ദിവസമായ 2022 ഒക്ടോബർ 4 ചൊവ്വാഴ്ച വിശേഷാൽ പൂജകൾക്കു പുറമെ പ്രേത്യേക പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

Read More

സർപ്പബലി - 2022

Image for സർപ്പബലി - 2022

അനന്തപുരിയിൽ പുരാതനവും പ്രശസ്തവുമാണ് പുന്നാംകോണം നാഗരുകാവ്. പ്രത്യക്ഷ ദൈവങ്ങളായ സർപ്പദേവതമാരെ ആരാധിക്കുന്നതിന് ഏറ്റവും അത്യപൂർവ്വമായിമാത്രം അതിവിശിഷ്ടവും ശ്രീഷ്ടവുമായ ചടങ്ങാണ് സർപ്പബലി. നാഗദേവതമാരുടെ പ്രീതിക്കും അനുഗ്രഹത്തിനും വേണ്ടി സാധാരണ നടത്തിവരാറുള്ള നൂറും പാലും അതിൽ അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകാൻ, പത്മൻ, മഹാപത്മൻ, ശംഖപാലൻ, ഗുളികൻ എന്നിവരെയും അതോടൊപ്പം നാഗദേവതമാരായി എല്ലാ സങ്കല്പങ്ങളെയും അവരുടെ പരിവാരങ്ങളെയും പ്രേത്യേകമായി സങ്കൽപിച്ച് അവർക്കു പൂജകൾ മഹത്തരമായ ചടങ്ങാണ് സർപ്പബലി. നാഗദോഷങ്ങൾക്കും നാഗശാപങ്ങൾക്കും നവഗ്രഹങ്ങളിൽ രാഹു, കേതു, ഗുളികൻ എന്നീ ഗ്രഹങ്ങളുടെ പ്രീതിക്കും ഈ മഹത്കർമം അതിവിശേഷമാണ്. ആയതിൽ പങ്കാളികൾ ആകുന്നതും ദർശനം നടത്തുന്നതും അതിശ്രേഷ്ഠമായാണ് ആചാര്യമതം. നമ്മുടെ പുന്നാംകോണത്തമ്മയുടെ സർപ്പസങ്കല്പത്തിൽ അഞ്ചുവർഷത്തിലൊരിക്കൽ നടത്തിവരാറുള്ള സർപ്പബലി 2022 സെപ്റ്റംബർ 22 (1198 കന്നി 06) വ്യാഴാഴ്ച (വെട്ടിക്കോട്ട്‌ ആയില്യദിവസം) വൈകുന്നേരം 5:30 നു നടത്തുകയാണ്.

Read More

പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം - 2022

Image for പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം - 2022

ആയിരങ്ങൾക്ക് ഭക്തിയുടെ മൂർത്തീഭാവവും അനുഗ്രഹവും ചൊരിയുന്ന പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവവും നാഗരുകാവിലെ കളമെഴുത്തും പാട്ടും ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാരകർമ്മങ്ങളും 2022 ഏപ്രിൽ 22,23,24,25,26 (1197 മേടം 9,10,11,12,13) തീയതികളിൽ ആചാരവിധിപ്രകാരം ക്ഷേത്രതന്ത്രി കുന്നൂർശാല കിഴക്കേ നീലമന ഇല്ലത്തിൽ മാധവൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.

Read More

മണ്ഡല മകരവിളക്ക് മഹോത്സവം 2021- '22

Image for മണ്ഡല മകരവിളക്ക് മഹോത്സവം 2021- '22

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം 2021 നവംബർ 16 മുതൽ 2022 ജനുവരി 15 വരെ ക്ഷേത്ര ആചാര പ്രകാരം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ അറിയിച്ചുകൊള്ളുന്നു..പൂജകൾ ബുക്ക് ചെയ്യുവാൻ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക.https://www.facebook.com/psbtkachani/ https://www.punnamkonamtemple.in/

Read More

മഹാ ആയില്യം - 2021 ഒക്ടോബർ...

Image for മഹാ ആയില്യം - 2021 ഒക്ടോബർ...

പുന്നാംകോണം നാഗരുകാവിലെ ആണ്ടുതോറും നടത്തിവരാറുള്ള മഹാ ആയില്യം 2021 ഒക്ടോബർ മാസം 30 ആം തീയതി ശനിയാഴ്ച വിവിധ പൂജാവിധികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സർപ്പദോഷംമാറുവാനും സർപ്പങ്ങളുടെ അനുഗ്രഹം ലഭിക്കുവാനും തുലാമാസത്തിലെ ആയില്യ നാളിൽ വഴിപാടുകൾനടത്തുന്നത് വളരെ ഉത്തമമാണ്.പൂജാവിധികളിൽ പങ്കാളികളാകാൻ എല്ലാ ഭക്തജനങ്ങളെയും നാഗരികാവിലേക്കു സ്വാഗതം ചെയ്യുന്നു.

Read More

കന്നിമാസ ആയില്യപൂജ - 2021

Image for കന്നിമാസ ആയില്യപൂജ  - 2021

പുന്നാംകോണം നാഗരുകാവിൽ ഒക്ടോബർ മാസം രണ്ടാം തീയതി നടക്കുന്ന ആയില്യപൂജയിൽ പങ്കെടുത്തു ദർശനം നടത്തി പുണ്യം നേടുവാൻ എല്ലാ ഭക്തജനങ്ങളെയും അന്നേദിവസം രാവിലെ 10 മണി മുതൽ നാഗരുകാവിലേക്ക് സ്വാഗതം ചെയ്യുന്നു.ആയില്യപൂജയോടനുബന്ധിച്ച് അന്നേദിവസം അഷ്ടനാഗപൂജ, നൂറും പാലും, അർച്ചന എന്നീ വഴിപാടുകൾ ഭക്തജങ്ങൾക്ക് നേർച്ചയായി നടത്താവുന്നതാണ്.പൂജകൾ ബുക്ക് ചെയ്യുവാനായി ക്ഷേത്ര കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക.

Read More

വാട്സാപ്പ് നമ്പർ - 91 94461 94428

Image for വാട്സാപ്പ് നമ്പർ -  91 94461 94428

പുന്നാംകോണം ക്ഷേത്രത്തിലെ വിവരങ്ങളും അന്വേഷണങ്ങളും ഇപ്പോൾ വാട്സാപ്പിലൂടെയും ലഭ്യമാണ്.ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുവാൻ 91 94461 94428 എന്ന ഔദ്യോഗിക നമ്പറിൽ ബന്ധപ്പെടുക.

Read More

നാഗരുകാവിലെ കളമെഴുത്തും പാട്ടും - 2021

Image for നാഗരുകാവിലെ കളമെഴുത്തും പാട്ടും - 2021

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 2021 വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള നാഗരുകാവിലെ കളമെഴുത്തും പാട്ടും രണ്ടാം തിരു ഉത്സവദിവസമായ 2021 മെയ് 05 (ബുധൻ) രാത്രി 7 :30 നു പുന്നാംകോണം നാഗരുകാവിൽ നടത്തുന്നു. എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.പൂജകൾ നടത്തുവാൻ താല്പര്യമുള്ളവർ ക്ഷേത്ര കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടുക.കൂടുതൽ വിവരങ്ങൾക്കായി 91 - 9446474350 എന്ന നമ്പറിൽ വിളിക്കുക.

Read More

പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2021

Image for പ്രതിഷ്ഠാദിന  പൊങ്കാല മഹോത്സവം 2021

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 2021 വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവവും നാഗരുകാവിലെ കളമെഴുത്തും പാട്ടും 2021 മെയ് 4, 5, 6 തീയതികളിൽ ആചാരവിധിപ്രകാരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.മൃത്യുഞ്ജയ ഹോമം - 2021 മെയ് 4 രാവിലെ 6:30 ന്നാഗരുകാവിലെ കളമെഴുത്തും പാട്ടും - 2021 മെയ് 5 രാത്രി 7:30 ന്

Read More

കന്നിമാസ ആയില്യ പൂജകൾ ഓൺലൈനായി...

Image for കന്നിമാസ ആയില്യ പൂജകൾ ഓൺലൈനായി...

പുന്നാംകോണം ശ്രീ ഭഗവതീക്ഷേത്രം നാഗരുകാവിലെ കന്നിമാസ ആയില്യ പൂജകൾ 2020 ഒക്ടോബർ 12 -നു രാവിലെ 10 മണി മുതൽ പുന്നാംകോണം നാഗരുകാവിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പൂജകൾ നടത്തുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ താഴെ കാണുന്ന ലിങ്കിൽ അമർത്തുക.

Read More

വിനായക ചതുർത്ഥി - 2020

Image for വിനായക ചതുർത്ഥി - 2020

പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ വിനായക ചതുർത്ഥിയോടനുബന്ധിചുള്ള മഹാഗണപതിഹോമം 2020 ഓഗസ്റ്റ് 22 -നു രാവിലെ 8 മണി മുതൽ ക്ഷേത്രത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

Read More

Utsavam 2020

Image for Utsavam 2020

ഉത്സാവാഘോഷങ്ങൾ ആചാരങ്ങൾ മാത്രമായി ചുരുക്കി പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സാവം കടന്നുപോകുന്നു.പ്രതിഷ്ഠാദിനമായ ഇന്ന് പൊങ്കാല കലങ്ങൾ നിറഞ്ഞുനിന്നിരുന്ന ഈ ദേവീസന്നിധി ഇന്ന് ഒഴിഞ്ഞുകിടക്കുന്നു. അലങ്കാരങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത ഒരു വർഷം. ഭക്തജങ്ങൾ ഇന്നേ ദിവസം അവരവരുടെ വസതികളിൽ പൊങ്കാല അർപ്പിച്ച് സായൂജ്യം അടയുന്നു.

Read More

പ്രതിഷ്ഠാദിന പൊങ്കാല മഹോത്സാവം -2020

Image for പ്രതിഷ്ഠാദിന പൊങ്കാല മഹോത്സാവം -2020

COVID-19 പശ്ചാത്തലത്തിൽ 2020 ഏപ്രിൽ 16, 17, 18 തീയതികളിൽ പുന്നാംകോണം ക്ഷേത്രത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാദിന പൊങ്കാല മഹോത്സാവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരിക്കുന്നവിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു. ഭക്തജനങ്ങൾ ദയവായി സഹകരിക്കുക. കൂടുതൽവിവരങ്ങൾക്ക് ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടുക. 8281037704, 9446849115, 9446474350

Read More

ഉത്സവ പൊതുയോഗം - 2020

Image for ഉത്സവ പൊതുയോഗം - 2020

പുന്നാംകോണം ശ്രീ ഭഗവതി ക്ഷേത്രത്തിലെ 2020 വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2020 ഏപ്രിൽ 16, 17,18 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഉത്സവ നടത്തിപ്പിനായി വിനിൽ മോഹനെ കൺവീനറായും നിധീഷ് കുമാറിനെ ജോയൻറ് കൺവീനർ ആയും ലാൽകുമാറിനെ ട്രഷറർ ആയും പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ദേവിയുടെ പ്രതിഷ്ടാദിനമായ മേട മാസത്തിലെ ചതയം ദിനത്തിലാണ് (2020 ഏപ്രിൽ 18 - 3-ആം ദിവസം ) പൊങ്കാല സമർപ്പണം, ശേഷം വൈകീട്ട് സി.പി.ടി. ശ്രീ കൈലാസപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വർണ്ണപ്പകിട്ടാർന്ന താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കുന്നത്താണ്‌. കൂടാതെ ഒട്ടേറെ കലാപരിപാടികളും നടത്തുവാൻ പൊതുയോഗത്തിൽ തീരുമാനമായി. എല്ലാ ഭക്തജനങ്ങളും നാട്ടുകാരും ഉത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.

Read More

മഹാ ആയില്യം - 2019

Image for മഹാ ആയില്യം - 2019

മണ്ണാറശാല ആയില്യത്തോടനുബന്ധിച്ചു പുന്നാംകോണം നാഗരുകാവിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ പാലാഴിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ആയില്യപൂജ തുലാമാസം ആയില്യത് നാളിൽ നടന്നു. കൂടാതെ സ്ത്രീ ഭക്തജനങ്ങൾ പൊങ്കാല സമർപ്പിക്കുകയും ചെയ്തു. നൂറും പാലും, അർച്ചന കൂടാതെ പ്രേത്യേക പൂജകളും കാവിൽ നടത്തി. പൂജ വേളയിൽ നാഗരുകാവിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ മാസവും ആയില്യം നാളിൽ നാഗരുകാവിൽ ആയില്യപൂജയും തുടർന്ന് അന്നദാനവും നടത്തിവരുന്നു.

Read More

മണ്ഡല പൂജ - 2019

Image for മണ്ഡല പൂജ - 2019

ഈ വർഷത്തെ മണ്ഡല പൂജ ഡിസംബർ മാസം 27 ആം തീയതി നടക്കുന്നു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും പൂജകളിൽ പങ്കാളികളാകണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.

Read More

തൃക്കാർത്തിക - 2019

Image for തൃക്കാർത്തിക - 2019

പുന്നാംകോണം ക്ഷേത്രത്തിലെ തൃക്കാർത്തിക ദിനത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ പ്രേത്യേക പൂജകളും ദീപപൂജയും ഉണ്ടായിരിക്കുന്നതാണ്...

Read More