ആയിരങ്ങൾക്ക് ഭക്തിയുടെ മൂർത്തീഭാവവും അനുഗ്രഹവും ചൊരിയുന്ന പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവവും നാഗരുകാവിലെ കളമെഴുത്തും പാട്ടും ദേവപ്രശ്നവിധി പ്രകാരമുള്ള പരിഹാരകർമ്മങ്ങളും 2022 ഏപ്രിൽ 22,23,24,25,26 (1197 മേടം 9,10,11,12,13) തീയതികളിൽ ആചാരവിധിപ്രകാരം ക്ഷേത്രതന്ത്രി കുന്നൂർശാല കിഴക്കേ നീലമന ഇല്ലത്തിൽ മാധവൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു.