Nagarukaavu
പ്രശസ്തിയിലും പഴമയിലും പ്രസിദ്ധമാണ് പുന്നാംകോണം നാഗരുകാവ്. ക്ഷേത്രത്തിനു 100 മീറ്റർ മാത്രം അകലെയാണ് കാവ് സ്ഥിതിചെയ്യുന്നത്. എല്ലാ ആയില്യം നാളിലും കാവിൽ നാഗദൈവങ്ങൾക്കായുള്ള പ്രത്യേക പൂജകൾ നടത്തിവരുന്നു. ഇതിൽ നൂറും പാലും, നാഗസൂക്താർച്ചന എന്നിവയും ഉൾപ്പെടുന്നു. കൂടാതെ എല്ലാ വർഷവും ഉത്സാവനാളിൽ മാവേലിക്കര പുറത്തിക്കാട് നാഗപുത്രൻറെ മുഖ്യ കാർമികത്വത്തിൽ കളമെഴുത്തുപാട്ട് പൂജ നടത്തിവരുന്നു.
അഞ്ചുവർഷത്തിൽ ഒരിക്കൽ മാത്രം നടത്തിവരാറുള്ള സർപ്പബലി പൂജ വലയേറെ പ്രസിദ്ധമാണ്.