സർപ്പബലി - 2022

Sarpabali 2022 at Punnamkonam Nagarukavu

അനന്തപുരിയിൽ പുരാതനവും പ്രശസ്തവുമായ പുന്നാംകോണം നാഗരുകാവ്. പ്രത്യക്ഷ ദൈവങ്ങളായ സർപ്പദേവതമാരെ ആരാധിക്കുന്നതിന് ഏറ്റവും അത്യപൂർവ്വമായ, അതിവിശിഷ്ടവും ശ്രീഷ്ടവുമായ ചടങ്ങാണ് സർപ്പബലി.

നാഗദേവതമാരുടെ പ്രീതിക്കും അനുഗ്രഹത്തിനും വേണ്ടി സാധാരണ നടത്തിവരാറുള്ള നൂറും പാലും, അതിൽ അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകാൻ, പത്മൻ, മഹാപത്മൻ, ശംഖപാലൻ, ഗുളികൻ എന്നിവരെയും അതോടൊപ്പം നാഗദേവതമാരായി എല്ലാ സങ്കല്പങ്ങളെയും അവരുടെ പരിവാരങ്ങളെയും പ്രേത്യേകമായി സങ്കൽപിച്ച് അവർക്കു പൂജകൾ നടത്തുന്നതാണ് സർപ്പബലി. നാഗദോഷങ്ങൾക്കും നാഗശാപങ്ങൾക്കും നവഗ്രഹങ്ങളായ രാഹു, കേതു, ഗുളികൻ എന്നിവയുടെ പ്രീതിക്കും ഈ മഹത്കർമം അതിവിശേഷമാണ്.

നമ്മുടെ പുന്നാംകോണത്തമ്മയുടെ സർപ്പസങ്കല്പത്തിൽ അഞ്ചുവർഷത്തിലൊരിക്കൽ നടത്തിവരുന്ന സർപ്പബലി 2022 സെപ്റ്റംബർ 22 (1198 കന്നി 06) വ്യാഴാഴ്ച വൈകുന്നേരം 5:30 നു നടത്തപ്പെടും.

സർപ്പബലി - 2022 Image 1
സർപ്പബലി - 2022 Image 2
സർപ്പബലി - 2022 Image 3
സർപ്പബലി - 2022 Image 4