Image for സർപ്പബലി - 2022

അനന്തപുരിയിൽ പുരാതനവും പ്രശസ്തവുമാണ് പുന്നാംകോണം നാഗരുകാവ്. പ്രത്യക്ഷ ദൈവങ്ങളായ സർപ്പദേവതമാരെ ആരാധിക്കുന്നതിന് ഏറ്റവും അത്യപൂർവ്വമായിമാത്രം അതിവിശിഷ്ടവും ശ്രീഷ്ടവുമായ ചടങ്ങാണ് സർപ്പബലി.

നാഗദേവതമാരുടെ പ്രീതിക്കും അനുഗ്രഹത്തിനും വേണ്ടി സാധാരണ നടത്തിവരാറുള്ള നൂറും പാലും അതിൽ അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകാൻ, പത്മൻ, മഹാപത്മൻ, ശംഖപാലൻ, ഗുളികൻ എന്നിവരെയും അതോടൊപ്പം നാഗദേവതമാരായി എല്ലാ സങ്കല്പങ്ങളെയും അവരുടെ പരിവാരങ്ങളെയും പ്രേത്യേകമായി സങ്കൽപിച്ച് അവർക്കു പൂജകൾ മഹത്തരമായ ചടങ്ങാണ് സർപ്പബലി. നാഗദോഷങ്ങൾക്കും നാഗശാപങ്ങൾക്കും നവഗ്രഹങ്ങളിൽ രാഹു, കേതു, ഗുളികൻ എന്നീ ഗ്രഹങ്ങളുടെ പ്രീതിക്കും ഈ മഹത്കർമം അതിവിശേഷമാണ്. ആയതിൽ പങ്കാളികൾ ആകുന്നതും ദർശനം നടത്തുന്നതും അതിശ്രേഷ്ഠമായാണ് ആചാര്യമതം. നമ്മുടെ പുന്നാംകോണത്തമ്മയുടെ സർപ്പസങ്കല്പത്തിൽ അഞ്ചുവർഷത്തിലൊരിക്കൽ നടത്തിവരാറുള്ള സർപ്പബലി 2022 സെപ്റ്റംബർ 22 (1198 കന്നി 06) വ്യാഴാഴ്ച (വെട്ടിക്കോട്ട്‌ ആയില്യദിവസം) വൈകുന്നേരം 5:30 നു നടത്തുകയാണ്.

View More Images/Videos
  1. പ്രേത്യേക വഴിപാടുകൾ
    • സർപ്പദോഷ പരിഹാരപൂജ : 5000/-
    • സർപ്പബലി കുടുംബപൂജ : 1000/-
    • സർപ്പബലി പൂജ (ഒരാൾക്ക്) : 500/-
    • സർപ്പസൂക്ത പുഷ്‌പാഞ്‌ജലി : 100/-
    • ആയില്യപൂജ : 300/-
    • അഷ്ടനാഗപൂജ : 500/-
    • നൂറും പാലും : 50/-
    കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക...