Image for ഉത്സവ പൊതുയോഗം - 2020

പുന്നാംകോണം ശ്രീ ഭഗവതി ക്ഷേത്രത്തിലെ 2020 വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2020 ഏപ്രിൽ 16, 17,18 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഉത്സവ നടത്തിപ്പിനായി വിനിൽ മോഹനെ കൺവീനറായും നിധീഷ് കുമാറിനെ ജോയൻറ് കൺവീനർ ആയും ലാൽകുമാറിനെ ട്രഷറർ ആയും പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ദേവിയുടെ പ്രതിഷ്ടാദിനമായ മേട മാസത്തിലെ ചതയം ദിനത്തിലാണ് (2020 ഏപ്രിൽ 18 - 3-ആം ദിവസം ) പൊങ്കാല സമർപ്പണം, ശേഷം വൈകീട്ട് സി.പി.ടി. ശ്രീ കൈലാസപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വർണ്ണപ്പകിട്ടാർന്ന താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കുന്നത്താണ്‌. കൂടാതെ ഒട്ടേറെ കലാപരിപാടികളും നടത്തുവാൻ പൊതുയോഗത്തിൽ തീരുമാനമായി. എല്ലാ ഭക്തജനങ്ങളും നാട്ടുകാരും ഉത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു.