Image for Utsavam 2020

ഉത്സാവാഘോഷങ്ങൾ ആചാരങ്ങൾ മാത്രമായി ചുരുക്കി പുന്നാംകോണം ശ്രീ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സാവം കടന്നുപോകുന്നു.
പ്രതിഷ്ഠാദിനമായ ഇന്ന് പൊങ്കാല കലങ്ങൾ നിറഞ്ഞുനിന്നിരുന്ന ഈ ദേവീസന്നിധി ഇന്ന് ഒഴിഞ്ഞുകിടക്കുന്നു. അലങ്കാരങ്ങളോ ആഘോഷങ്ങളോ ഇല്ലാത്ത ഒരു വർഷം.
ഭക്തജങ്ങൾ ഇന്നേ ദിവസം അവരവരുടെ വസതികളിൽ പൊങ്കാല അർപ്പിച്ച് സായൂജ്യം അടയുന്നു.