മണ്ണാറശാല ആയില്യത്തോടനുബന്ധിച്ചു പുന്നാംകോണം നാഗരുകാവിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ പാലാഴിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ ആയില്യപൂജ തുലാമാസം ആയില്യത് നാളിൽ നടന്നു. കൂടാതെ സ്ത്രീ ഭക്തജനങ്ങൾ പൊങ്കാല സമർപ്പിക്കുകയും ചെയ്തു. നൂറും പാലും, അർച്ചന കൂടാതെ പ്രേത്യേക പൂജകളും കാവിൽ നടത്തി. പൂജ വേളയിൽ നാഗരുകാവിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ മാസവും ആയില്യം നാളിൽ നാഗരുകാവിൽ ആയില്യപൂജയും തുടർന്ന് അന്നദാനവും നടത്തിവരുന്നു.